`മാധ്യമം, സിറാജ്, വര്‍ത്തമാനം, തേജസ് തുടങ്ങിയ മുസ്‌ലിം പത്രങ്ങള്‍...'മലയാളത്തിലെ പ്രശസ്‌തമായ ന്യൂസ് ചാനലില്‍ പ്രതിവാര മാധ്യമ അവലോകന പംക്തി കൈകാര്യം ചെയ്യുന്ന പ്രസിദ്ധനായ ഒരാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഇത്. മുസ്‌ലിം സംഘടനകള്‍ നടത്തുന്നവയാണ് മേല്‍പറഞ്ഞ നാല് പത്രങ്ങളും എന്നതു കൊണ്ട് ഈ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണെന്ന് പറയാനാവില്ല. പക്ഷേ, പതിവായി ഈ വിശേഷണം ഉപയോഗിക്കുമ്പോള്‍ അത് നിര്‍ദോഷമാണെന്നും കരുതാനാവില്ല.
മുസ്‌ലിം പത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നതിന് അപ്പുറത്ത് ഓരോ പത്രവും മുസ്‌ലിംകളിലെ ഏതേത് വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വ്യക്തമാക്കാനും അദ്ദേഹം തയ്യാറാവാറുണ്ട്. ഇത്രയും ജാഗ്രത മറ്റു പത്രങ്ങളുടെ കാര്യത്തില്‍ കണ്ടുവരാറില്ല എന്നത് കൂടി പരിഗണിക്കുമ്പോള്‍ പ്രശ്‌നം കുറേക്കൂടി സങ്കീര്‍ണമാണെന്ന് വ്യക്തമാവും.
മുസ്‌ലിം സമുദായ സംഘടനകള്‍ നടത്തുന്ന പത്രങ്ങള്‍ സ്വന്തം സംഘടനകളെ സംബന്ധിച്ച വാര്‍ത്തകളും ആ സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുക സ്വാഭാവികം. പക്ഷേ, അതുകൊണ്ടു മാത്രം അതൊരു മുസ്‌ലിം പത്രമാണെന്ന് പറയാനാവുമോ? സംഘടനകളുടെ ആശയങ്ങളും നിലപാടുകളും അറിയിക്കുമ്പോള്‍ തന്നെ പൊതുസമുഹത്തെ ബാധിക്കുന്നതും അവര്‍ അറിയേണ്ടതുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഈ പത്രങ്ങളെല്ലാം ഭൂരിഭാഗം സ്ഥലവും ചിലവഴിക്കുന്നത്. ശബരിമല മുതല്‍ താഴേക്ക് എല്ലാ ക്ഷേത്രങ്ങളുടെയും കാര്യത്തില്‍ നല്ല താത്‌പര്യം പ്രകടിപ്പിക്കുകയും വിവിധ ഹൈന്ദവ സമുദായ സംഘടനകളുടെ വാര്‍ത്തകള്‍ക്ക് നല്ല പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പത്രമാണ് മാതൃഭൂമിയെന്ന് അത് വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് മാതൃഭൂമിയെ ഹിന്ദുപ്പത്രമെന്ന് ആരും വിശേഷിപ്പിക്കാറില്ല, മേല്‍പ്പറഞ്ഞ മാധ്യമ വിദഗ്‌ധനും.
മലയാള മനോരമ അച്ചായന്റെ പത്രം എന്ന നിലക്കേ വിശേഷിപ്പിക്കപ്പെടാറുള്ളൂ. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ വല്ലപ്പോഴും ഓര്‍ത്തഡോക്‌സ് പക്ഷത്തെയാണ് മനോരമ പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയാറുണ്ടെന്ന് മാത്രം. ദീപികയെ വിശേഷിപ്പിക്കാന്‍ നസ്രാണി എന്ന വാക്ക് ഉപയോഗിച്ചു കേട്ടിട്ടുണ്ട്. നസ്രാണി ദീപിക എന്നത് മുന്‍ കാലങ്ങളില്‍ അവര്‍ തന്നെ സ്വയം വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. അതുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്നതില്‍ അപാകത തോന്നേണ്ട കാര്യമില്ല. ഈ വിശേഷണങ്ങളും `മുസ്‌ലിം പത്രങ്ങള്‍' എന്നതിനെപ്പോലെ സ്ഥിരമായവയല്ല.
തന്റെ പരിപാടിക്ക് കൊഴുപ്പുകൂട്ടാന്‍ അവതാരകന്‍ ഉപയോഗിക്കുന്ന ഈ വിശേഷണം ഒറ്റനോട്ടത്തില്‍ പ്രത്യേകിച്ച് ഉപദ്രവമൊന്നും ചെയ്യുന്നില്ല. പക്ഷേ, ആവര്‍ത്തിച്ച് ഉപയോഗിക്കപ്പെടുമ്പോള്‍ ഈ പരിപാടി സ്ഥിരമായി വീക്ഷിക്കാന്‍ ഇടയുള്ള സമൂഹത്തിന് കിട്ടാന്‍ ഇടയുള്ള ചിത്രം മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമിറങ്ങുന്ന ചില പത്രങ്ങള്‍ ഇവിടെയുണ്ട് എന്നതായിരിക്കും. മുസ്‌ലിം സംഘടനകള്‍ നടത്തുകയും അവരുടെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ വ്യക്തമായ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ ഈ പത്രങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട് എന്ന വസ്‌തുത പൊതുസമൂഹത്തിന്റെ മുന്നില്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യും. സൃഷ്‌ടിക്കപ്പെടുന്ന തെറ്റിദ്ധാരണകള്‍ പുറമെയാണ്.
ഗുജറാത്തിലെ വംശഹത്യക്ക് കാരണമായിപ്പറയുന്ന സബര്‍മതി എക്‌സ്‌പ്രസ്സിലെ തീപ്പിടിത്തം യാദൃച്ഛികമായി സംഭവിച്ചതാണെന്നാണ് കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് റെയില്‍വേ മന്ത്രാലയം നിയോഗിച്ച യു സി ബാനര്‍ജി കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്‌തത്. ഈ റിപ്പോര്‍ട്ട് ഹിന്ദു ദിനപ്പത്രം പൂര്‍ണമായി പ്രസിദ്ധീകരിച്ചു. ഈ റിപ്പോര്‍ട്ട് അതേപടി വിവര്‍ത്തനം ചെയ്‌ത് മുന്‍പറഞ്ഞ പത്രങ്ങളിലൊന്ന് പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു കോളജധ്യാപകന്‍ പ്രതികരിച്ചത് നിങ്ങള്‍ക്ക് താത്‌പര്യമുള്ള വിധത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവല്ലേ എന്നായിരുന്നു. മുസ്‌ലിം സംഘടന നടത്തുന്ന പത്രം യു സി ബാനര്‍ജി റിപ്പോര്‍ട്ട് വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചുവെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഹിന്ദു ദിനപ്പത്രത്തില്‍ വന്ന പൂര്‍ണരൂപം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇവര്‍ക്കെന്താണ് ഇതില്‍ താത്‌പര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മനസ്സിലെങ്കിലും വര്‍ഗീയമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ മുസ്‌ലിം പത്രങ്ങള്‍ എന്ന് ആവര്‍ത്തിച്ച് ഉപയോഗിച്ച് സ്ഥാപിക്കുമ്പോള്‍ ഇത്തരം സംശയങ്ങള്‍ അധികരിക്കുക മാത്രമേയുണ്ടാവൂ.
മാധ്യമ വിശകലന വിദഗ്‌ധന്റെ മുസ്‌ലിം പത്ര പ്രയോഗവും അധ്യാപകന്റെ സംശയവും
എന്തുകൊണ്ടുണ്ടാവുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടത് ചരിത്രത്തിലും ഭാഷയിലും ഇവരണ്ടും ഏതുരീതിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതിലുമാണ്. മുഗള്‍ ഭരണകാലത്ത് മുസ്‌ലിംകളല്ലാത്തവര്‍ തലക്കരം നല്‍കേണ്ടിവന്നിരുന്നുവെന്നാണ് നാമൊക്കെ പഠിക്കുന്ന ചരിത്രം. അക്‌ബര്‍ ഇത് നിര്‍ത്തലാക്കിയെന്നും ഔറംഗസീബിന്റെ കാലത്ത് പുനരാരംഭിച്ചുവെന്നും പഠിക്കും. പക്ഷെ, അന്ന് ഭൂസ്വാമിമാരായിരുന്ന സവര്‍ണ ഹിന്ദുക്കള്‍ താണജാതിക്കാരെക്കൊണ്ട് ഭൂമിയില്‍ പണിയെടുപ്പിച്ച് ധാന്യം സ്വന്തം പത്തായപ്പുരയില്‍ നിറച്ചിരുന്നത് മറ്റൊരു `തലക്കരം' തന്നെയായിരുന്നുവെന്ന് നാം പഠിപ്പിക്കാറില്ല, പഠിക്കാറുമില്ല. ജന്മിക്ക് വേണ്ടത്ര ധാന്യം ഉത്‌പാദിപ്പിക്കാന്‍ കഴിയാത്ത കീഴാളന് ജീവന്‍ നഷ്‌ടപ്പെടുന്നത് അന്ന് അപൂര്‍വമായിരുന്നില്ല. ഈ സമ്പ്രദായത്തില്‍ തലക്കരം മാത്രമല്ല ഈടാക്കപ്പെട്ടിരുന്നത്. കീഴാള കുടുംബത്തിലെ സ്‌ത്രീകള്‍ ജന്മിമാരുടെ സ്വത്തായിരുന്നു. അവര്‍ക്ക് ഉപയോഗിക്കണമെന്ന് തോന്നുമ്പോള്‍ അതിന് സൗകര്യമൊരുക്കാന്‍ കീഴാളര്‍ക്ക് `ബാധ്യത'യുണ്ടായിരുന്നു.
മുഗള്‍ രാജാക്കന്‍മാര്‍ തലക്കരം പ്രഖ്യാപിച്ചത് തങ്ങളുടെ മതത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ തലക്കരം ഒഴിവാകുമായിരുന്നു, തുല്യതക്ക് അവസരം ലഭിക്കുമായിരുന്നു. ജന്മി - കുടിയാന്‍ സമ്പ്രാദയത്തില്‍ ഈ ഒരു സാധ്യതപോലുമുണ്ടായിരുന്നില്ല. താണജാതിക്കാരന്‍ ജന്മിയുടെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളവന്‍ മാത്രമായി തുടരുകയായിരുന്നു. അധികാരം, കുലമഹിമ എന്നിവയില്‍ അധിഷ്‌ഠിതമായാണ് ചൂഷണവും പീഡനവും നടന്നിരുന്നത് എന്ന ചരിത്രപാഠം ഒരു മതവിഭാഗത്തിലെ രാജാക്കന്‍മാര്‍ ഭൂരിപക്ഷ സമുദായത്തോട് നീതികേട് കാട്ടി എന്ന് ലളിതവത്‌കരിക്കുകയാണ് നാം ചെയ്യുന്നത്.
രാജ്യവിസ്‌തൃതി വര്‍ധിപ്പിക്കാന്‍ രാജാക്കന്‍മാര്‍ നടത്തിയ എല്ലാ ആക്രമണങ്ങളും കൊള്ളക്കും കൊള്ളിവെപ്പിനും കാരണമായിട്ടുണ്ട്. പക്ഷേ, ബാബറും ടിപ്പു സുല്‍ത്താനും നടത്തിയ ആക്രമണങ്ങളെയും കൊള്ളകളെയും കുറിച്ചാണ് നാം കൂടുതല്‍ പഠിക്കാറ്. അവര്‍ നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ചും. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രത്തിലെ വീരനായകനായി മാത്രമേ മാര്‍ത്താണ്ഡവര്‍മ നമ്മുടെ മുന്നില്‍ അവതരിക്കാറുള്ളൂ. യുദ്ധത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരെയും പത്മനാഭന്‍ തമ്പിയെയും കീഴടക്കി രാജ്യഭാരം പിടിച്ചെടുക്കുന്ന അദ്ദേഹം, പിള്ളമാരെ കഴുവേറ്റുകയും അവരുടെ കുടുംബങ്ങളിലെ സ്‌ത്രീകളെ തുറകയറ്റുകയും ചെയ്‌തുവെന്നതും ഒരു വീരോചിത പ്രവൃത്തിയായാണ് അവതരിപ്പിക്കപ്പെടാറ്.
രാജ്യദ്രോഹക്കുറ്റം ചുമത്തി എട്ടുവീടരില്‍ അവേശേഷിച്ച പുരുഷന്‍മാരെ കഴുവേറ്റിയത് ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടേക്കാം. പക്ഷേ, നിസ്സഹരായ സ്‌ത്രീകളെ തുറകയറ്റിയതിനെയോ? സ്‌ത്രീകളെ അകാരണമായി ശിക്ഷിച്ചുവെന്നത് മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. അവരെ മുക്കുവര്‍ക്ക് കൈമാറാന്‍ തീരുമാനിക്കുമ്പോള്‍ മുക്കുവര്‍ അധഃകൃതരാണെന്ന ചിന്ത അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഇത്തരത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെ ചരിത്രം നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടാറില്ല. ബുദ്ധവിഹാരങ്ങള്‍ ആക്രമിച്ച് ഭിക്ഷുക്കളുടെ തലയറുത്ത് അധികാരം തിരിച്ചുപിടിച്ച സവര്‍ണസേനയെക്കുറിച്ച് പരാമര്‍ശിക്കപ്പെടാറേയില്ല. പക്ഷേ, മലബാറിനെ ആക്രമിച്ചു കീഴടക്കിയ ടിപ്പു സുല്‍ത്താന്‍ അവിടെ ഭരണപരമായ പല നല്ലകാര്യങ്ങളും ചെയ്‌തുവെന്ന് പറയുന്നതിന്റെ തൊട്ടുപിറകെ അദ്ദേഹത്തിന്റെ സേന ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും നിരവധി കുടുംബങ്ങളെ നിര്‍ബന്ധിച്ച് മതം മാറ്റുകയും ചെയ്‌തുവെന്ന് പറയാന്‍ മറക്കാറില്ല. വിദ്യാര്‍ഥികളെ സഹായിക്കാനായി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും.
ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍, അന്നത്തെ ക്ഷേത്രങ്ങള്‍ക്കു മേല്‍ ആര്‍ക്കായിരുന്നു അവകാശമെന്നോ സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും കേന്ദ്രങ്ങളായിരുന്നു അവയെന്നോ സൂചിപ്പിക്കാറില്ല. വേദം കേള്‍ക്കുന്ന താണജാതിക്കാരന്റെ ചെവിയില്‍ ഈയമുരുക്കിയൊഴിക്കണമെന്ന് കല്‍പ്പിച്ചിരുന്ന സവര്‍ണരുടെ കൈകകളിലായിരുന്നു ക്ഷേത്രങ്ങള്‍. അവക്കു നേരെ നടന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ, കീഴാളന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടി ആയിരുന്നിരിക്കാം. പക്ഷേ, ചരിത്ര വ്യാഖ്യാനം ആ വഴിക്ക് ചിന്തിക്കാറേയില്ല.
ഇത് ചരിത്രം മാത്രമല്ല, വര്‍ത്തമാനം കൂടിയാണ്. കേരളത്തില്‍ നിന്ന് മണിക്കൂറുകള്‍ മാത്രം സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന തമിഴ്‌നാടിന്റെ ഗ്രാമങ്ങളില്‍ ഇപ്പോഴും ക്ഷേത്രങ്ങളില്‍ താണജാതിക്കാര്‍ക്ക് പ്രവേശം നിഷിദ്ധമാണ്. ക്ഷേത്രപ്രവേശത്തിന് ദളിതുകള്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായ വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലെന്ന് മാത്രം. ക്ഷേത്രം പ്രവേശം മാത്രമല്ല ഇവിടെ നിഷേധിക്കപ്പെടുന്നത്. ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തുകൂടെ വഴി നടക്കാന്‍ താണജാതിക്കാരന് ഇപ്പോഴും അവകാശം ലഭിക്കാത്ത സ്ഥലങ്ങളുണ്ട്. ചെറിയ ചായക്കടകളില്‍പ്പോലും ഉയര്‍ന്ന ജാതിക്കാരനും താഴ്‌ന്ന ജാതിക്കാരനും രണ്ട് പാത്രത്തില്‍ വിളമ്പ് പതിവുണ്ട്. ഹോട്ടലില്‍ താഴ്‌ന്ന ജാതിക്കാരെ ബഞ്ചിലിരിക്കാന്‍ അനുവദിക്കാത്ത സ്ഥലങ്ങളും കുറവല്ല. സാമൂഹ്യമായ അസമത്വത്തില്‍ മനംനൊന്ത് മതം മാറുന്നവരുടെ എണ്ണം കുറവല്ല. കന്യാകുമാരി, നാഗര്‍കോവില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ക്രിസ്‌തീയരുടെ എണ്ണം വര്‍ധിച്ചതിന് പിന്നില്‍ ഈ സാമൂഹ്യ വ്യവസ്ഥക്ക് വലിയ പങ്കുണ്ട്.
ഹിന്ദു, ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റാന്‍ ലൗ ജിഹാദ് എന്ന പേരില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തകള്‍ സജീവമായ ഇക്കാലത്ത് `മുസ്‌ലിം പത്രങ്ങള്‍' എന്ന പ്രയോഗത്തിനും നേരത്തെ അധ്യാപകന്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും അര്‍ഥമേറുന്നു. ലൗ ജിഹാദ് എന്ന സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഡി ജി പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം മാധ്യമം, സിറാജ് തുടങ്ങിയ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഇതേ വാര്‍ത്ത പ്രണയം നടിച്ച് മതംമാറ്റാന്‍ സംഘടിത ശ്രമമെന്നതിന് പ്രാധാന്യം നല്‍കി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ മുസ്‌ലിം പത്രങ്ങള്‍ എന്ന പ്രചാരത്തിന് ഏറെ അര്‍ഥതലങ്ങളുണ്ടാവും. ഒരു സമുദായത്തിന്റെ മേല്‍ നേരത്തെ തന്നെ സൃഷ്‌ടിക്കപ്പെട്ട സംശയത്തിന്റെ നിഴലിന് കൂടുതല്‍ കനം വെക്കുമെന്ന് അര്‍ഥം. ഇത് ഒരു പരിപാടിയുടെ മാത്രം സംഭാവനയല്ല. മറിച്ച് നമ്മുടെ മാധ്യമങ്ങള്‍, പൊതുമാധ്യമങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നവ പ്രത്യേകിച്ചും, സ്വീകരിച്ചുവരുന്ന നിലപാടുകളുടെ കൂടി സംഭാവനയാണ്.
ലവ് ജിഹാദിന്റെ പേരില്‍ ആദ്യം പുറത്തുവന്നത് അഷ്‌കര്‍ - സില്‍ജ സംഭവമായിരുന്നു. കര്‍ണാടകക്കാരി സില്‍ജ, കണ്ണൂര്‍കാരന്‍ അഷ്‌കറിനെ പ്രണയിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇത് സഫലമാവുന്നതിനായി മതം മാറിയിട്ടുണ്ടാവാം. പക്ഷേ, ഇത് ലൗ ജിഹാദാണെന്ന് ഹിന്ദു ഏകോപനസമിതി ആരോപിച്ചു. ഈ ആരോപണത്തെ അടിസ്ഥാനമാക്കി ചാനലുകളടക്കം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അഷ്‌കറിനും സില്‍ജക്കും പറയാനുള്ളത് ആരെങ്കിലും കേട്ടോ എന്നത് സംശയമണ്. കണിച്ചുകുളങ്ങരക്കേസില്‍ പ്രതിയാവുകയും ദീര്‍ഘകാലം ഒളിവില്‍ കഴിയുകയും ചെയ്‌ത സജിത്ത് പോലീസിന് കീഴടങ്ങും മുമ്പ് രഹസ്യമായി അഭിമുഖം സംഘടിപ്പിച്ച് അത് ഒരു സെക്കന്റ് പോലും എഡിറ്റ് ചെയ്‌ത് നീക്കാതെ പ്രക്ഷേപണം ചെയ്യാന്‍ താത്‌പര്യം കാട്ടിയ ചാനലുകള്‍ (റിപ്പോര്‍ട്ടര്‍മാര്‍) അഷ്‌കറിനെയും സില്‍ജയെയും കാണാന്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണാവോ?
വാര്‍ത്തകള്‍ വന്ന് വിവാദം ശക്തമായപ്പോള്‍ അഷ്‌കറും സില്‍ജയും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയായിരുന്നു. കണിച്ചുകുളങ്ങരക്കേസിലെ പ്രതി സജിത്തിനെപ്പോലെ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്‌ത സന്തോഷ് മാധവന്റെ അഭിമുഖം ചിത്രീകരിക്കാനും നമ്മുടെ ചാനലുകള്‍ മത്സരിച്ചിരുന്നുവെന്ന് ഓര്‍ക്കുക.
ലൗ ജിഹാദിന്റെ ഭാഗമായി കര്‍ണാടകത്തിലെയും കേരളത്തിലെയും നിരവധി പെണ്‍കുട്ടികളെ മതംമാറ്റിയിട്ടുണ്ടെന്നും അവരെ ഭീകരപ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയാണെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. ശ്രീരാമസേനയുടെ നേതാവ് മുത്തലിക്ക് മുതല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വരെയുള്ളവര്‍ ഇക്കാര്യം പറയുന്നു. ഇതിനെതിരെ ബോധവത്‌കരണം നടത്തുമെന്നും ഇരുവരും പ്രഖ്യാപിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെ ലൗ ജിഹാദ് വലുതായതോടെയാണ് ഇവര്‍ പ്രസ്‌താവനകളുമായി രംഗത്തുവരുന്നത്.
ലൗ ജിഹാദിന്റെ ഭാഗമായി കര്‍ണാടകത്തിലെയും കേരളത്തിലെയും നിരവധി പെണ്‍കുട്ടികളെ മതംമാറ്റിയിട്ടുണ്ടെന്നും അവരെ ഭീകരപ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയാണെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. ശ്രീരാമസേനയുടെ നേതാവ് മുത്തലിക്ക് മുതല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വരെയുള്ളവര്‍ ഇക്കാര്യം പറയുന്നു. ഇതിനെതിരെ ബോധവത്‌കരണം നടത്തുമെന്നും ഇരുവരും പ്രഖ്യാപിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെ ലൗ ജിഹാദ് വലുതായതോടെയാണ് ഇവര്‍ പ്രസ്‌താവനകളുമായി രംഗത്തുവരുന്നത്.
ഇതുപോലുള്ള കണക്കുകള്‍ മുമ്പും കേട്ടു പരിചയമുണ്ട് നമുക്ക്. മലയാളികളായ നാല് യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കണ്ണൂര്‍ കേന്ദ്രീകരിച്ച് ഭീകരവേട്ട കൊഴുക്കുന്ന സമയത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകളിലൊന്ന് മുന്നൂറ് മലയാളി യുവാക്കളെ കാശ്‌മീരിലേക്ക് റിക്രൂട്ട് ചെയ്‌തുവെന്നതായിരുന്നു. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അന്നും മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്‌തത്. ഏതായിരുന്നു ആ ഇന്റലിജന്‍സ് വൃത്തങ്ങള്‍ എന്ന് തിരിച്ചുചോദിക്കേണ്ട സമയമായിരിക്കുന്നു. അല്ലെങ്കില്‍ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട മുന്നൂറു പേര്‍ക്ക് എന്തു സംഭവിച്ചുവെന്ന് കേന്ദ്ര, സംസ്ഥാന അന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തേണ്ടതല്ലേ?
ഭീകരപ്രവര്‍ത്തനം എന്ന വാക്കിനെ രാഷ്‌ട്രീയ താത്‌പര്യം മുന്‍നിര്‍ത്തി നമ്മുടെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് കണ്ടു. അബ്‌ദുന്നാസര്‍ മഅ്‌ദനിക്കെതിരായ ഒരു മൊഴി പ്രസിദ്ധീകരിക്കാതെ നമ്മുടെ മാധ്യമങ്ങള്‍ അന്ന് പുറത്തിറങ്ങിയിരുന്നില്ല. തമിഴ്‌നാട്ടുകാരനായ മണി എന്ന യൂസുഫിന്റെ മുതല്‍ വിദേശത്തു നിന്ന് അറസ്റ്റ് ചെയ്‌ത് നാട്ടിലെത്തിച്ച സര്‍ഫറാസ് നവാസിന്റെ വരെ മൊഴികള്‍ നമ്മുടെ മാധ്യമങ്ങളില്‍ അമ്മനമാടി. മൊഴിയുടെ പകര്‍പ്പുകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഈ മൊഴിപ്പകര്‍പ്പുകളുടെ ഒഴുക്കു നിലച്ചു. എന്തുകൊണ്ട് എന്ന് ആലോചിക്കേണ്ട ബാധ്യത നമുക്കില്ല. കാരണം നാം പഠിച്ച ചരിത്രം ഒരു രേഖയില്‍ മാത്രമുള്ളതാണ്. അറസ്റ്റിലാവുന്നവര്‍ പോലീസിന് നല്‍കുന്ന മൊഴിക്ക് കോടതിക്കു മുന്നില്‍ എന്ത് നിയമസാധുതയുണ്ടെന്നതു പോലും കണക്കാക്കാതെ നാം വിചാരണകള്‍ നടത്തി സന്തോഷിച്ചു.
മംഗലാപുരം പോലീസ് കഴിഞ്ഞ ദിവസം നടത്തിയ അറസ്റ്റ് കൂടി പരിഗണിക്കുക. വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നല്‍കി പതിനെട്ട് .യുവതികളെ കൊലപ്പെടുത്തിയ ആനന്ദ് എന്ന മോഹന്‍ കുമാറിനെ അറസ്റ്റ് ചെയ്‌തുവെന്നാണ് പോലീസ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത്. കൊല്ലപ്പെട്ട യുവതികളില്‍ അഞ്ചുപേര്‍ കാസര്‍കോട്ടുകാരാണെന്നും പോലീസ് പറഞ്ഞു. എന്നിട്ടും കേരളത്തിലെ ഒരു വാര്‍ത്താചാനലിനും ഇത് ബ്രേക്കിംഗ് ന്യൂസായില്ല, ഫ്‌ളാഷ് ന്യൂസ് പോലുമായില്ല. കേരളത്തിലെ മുന്നൂറു പേരെ ഭീകരപ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്‌തുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകളോളം ബ്രേക്കിംഗ് ന്യൂസ് കൊടുത്ത ചാനലുകള്‍ക്ക് പതിനെട്ടുപേരെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയത് വാര്‍ത്തപോലും ആകാതിരുന്നതിന്റെ കാരണമെന്തായിരിക്കും.
അറസ്റ്റിലായത് ഏതെങ്കിലും ഷഫീഖോ അഹമ്മദോ ഷഹാബുദ്ദീനോ ആയിരുന്നെങ്കില്‍? എങ്കില്‍ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസാവുമായിരുന്നുവെന്ന് ഉറപ്പ്. പരമ്പരക്കൊല ലൗ ജിഹാദിന്റെ പ്രത്യക്ഷ തെളിവാകുമായിരുന്നു. മതം മാറാന്‍ വിസമ്മതിച്ചതുകൊണ്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്ന വ്യാഖ്യാനവും വരുമായിരുന്നു. ഷഫിഖോ അഹമ്മദോ ഷഹാബുദ്ദീനോ ആയിരുന്നുവെങ്കില്‍ വാര്‍ത്ത ചാനലുകള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ആളുണ്ടാവുമായിരുന്നുവെന്നതിനാലാണ് ബ്രേക്കിംഗ് ന്യൂസാവുമായിരുന്നുവെന്ന് ഉറപ്പിച്ചു പറയുന്നത്. പൊതുമാധ്യമങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്രങ്ങളിലും ഇത് വലിയ വാര്‍ത്തയായില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
http://www.youtube.com/watch?v=okJvZI1rnik
ReplyDeleteഒരു ചെറിയ വിഭാഗം ആള്‍ക്കാര്‍ എവിടെ നിന്നാലും കുഴപ്പമാണ് പാണ്ടി മണിയുടെ കാര്യം പറഞ്ഞത് പോലാണ് . അവര്‍ എല്ലാ വിഭാങ്ങള്‍ക്കും എന്നും പ്രശ്നമായിരിക്കും .ചൊറിയണ്ണം എന്നൊരു ചെടിയുണ്ട് അത് തൊട്ടാല്‍ ചൊറിയും അപ്പോള്‍ തൊടാതിരിക്കുക
ReplyDeleteശ്രീ.രാജീവ്
ReplyDeleteവര്‍ത്തമാന കാല കേരള മാധ്യമ സംസ്കാരം പോളീച്ചടുക്കിയ ഈ ലേഖനത്തിന് നന്ദി. ദേശ സ്നേഹത്തിന്റെ കൊട്ടാരം വിചാരിപ്പുകാര്‍ എന്ത് പറയും എന്നറ്രിയില്ല എങ്കിലും.
ആദ്യകാല വര്‍ത്തമാന പത്രങ്ങളായ മനോരമ, മാത്യഭൂമി തുടങ്ങിയവ ജനകീയ പ്ത്രങ്ങള്‍ എന്നായിരുന്നു വെപ്പ്. ദേശാഭിമാനി, ചന്ദ്രിക തുടങ്ങിയവ പാര്‍ട്ടി പത്രങ്ങളായി. പിന്നീട്റ്റ് മാധ്യമം ,വര്‍ത്തമാനം,തേജസ് എന്നിവയൊക്കെ വന്നതോടെ സത്യം പറഞ്ഞാല്‍ മുസ്ലിം വായനക്കാര്‍ വികേന്ദ്രീകരിച്ചു പോയി. മുസ്ലിം വിരുദ്ധ വാര്‍ത്തകള്‍ കൊടുത്താലും തങ്ങളുടെ സര്‍ക്കുലേഷനില്‍ ഒന്നും സംഭവിക്കില്ല എന്ന് മനസ്സിലാക്കിയ മാത്യഭൂമിയും മനോരമയും ഇപ്പോള്‍ പണ്ടത്തെതുല്‍ നിന്നും വ്യത്യസ്ഥമായി ജന്മ ഭൂമിയെ പോലും നാണിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ കൊടുക്കുന്നു.
ബംഗാരു ലക്ഷമണന്‍ അടങ്ങിയ ബിജെപി നേതാക്കളെ ഒളി കാമറ കൊണ്ട് കോഴ പരിപാറ്റികള്‍ പുറത്തായപ്പോള്‍ അന്ന് മനോരമ ഒഴികെയുള്ള പത്രങ്ങളില്‍ അത് ഭയങ്കര വാര്‍ത്തയായിരൂന്നു. മനോരമ അകപേജില്‍ ചില്ലറ്ര വാര്‍ത്തയില്‍ കാര്യം ഒതുക്കി. അപ്പോള്‍ അറിവുള്ള ഒരു പത്രപ്രവര്‍ത്ത്കന്‍ പറഞ്ഞത് “മനോരമ ഡല്‍ഹി ബ്യൂറോ ചീഫ് ഒരു ബിജെപി അനുഭാവി ആയിരുന്നു എന്നാണ്”
ഇതാണ് നമ്മുടെ മാധ്യമ പ്രവര്‍ത്തന ചാരിത്യം എന്ന് പറയുന്നത്.
ഇന്ത്യാ വിഷൻ ചാനലിൽ വാരാന്ത്യമവതരിപ്പിക്കുന രാജേഷ്വരി എന്ന അഡ്വ: കെ ജയശങ്കർ ആണു സ്ഥിരമായി ഇത്തരം വാക്കുകൾ കൊണ്ടു അഭിസംഭാധന ചെയ്യുന്നതു. അദ്ദേഹത്തിന്റെ ഭാഷയിൽ ഹൈന്ദവ-ക്രൈസ്തവ മാനേജുമന്റിലുള്ള ലവ് ജിഹാദു വിറ്റു വർഗ്ഗീയ പ്രചരണം നടത്തിയ കൗമുദി അടക്കം തികഞ്ഞ മതെതര മാധ്യമങ്ങളാണു
ReplyDeleteഎന്നാൽ മാധ്യമം,സിറാജ്, തേജസ്, വർത്തമാനം ഇവയൊക്കെ തികഞ്ഞ പവന്മാർക്ക് മൗലീകവദ പത്രങ്ങളും.
ഒ അബ്ദുല്ല, മാർക്കിസ്റ്റുകാരനായ കെ.ഇ.എൻ വരെ തികഞ്ഞ മുസ്ലിം മതമൗലീകവാദ പത്രലേഖകരുമാകുന്നു. പറഞ്ഞുവരുന്നത് മതെതരമെന്നതു മുസ്ലിമെതരവും, മതമൗലീകവാദമെന്നത് മുസ്ലിം വിഭഗമോ, സ്ഥപനങ്ങളോ ചിഹ്നങ്ങളോ ആകുന്നുവേന്നാണു.
യഥാർത്ഥത്തിൽ ഇതൊരു മനോരോഗമാണു. ചികിത്സ കിട്ടേണ്ട മനോരോഗം. സുവിശേഷപ്രസംഗം ലക്ഷ്യം വെച്ച് വിസിറ്റ് വിസയിൽ കേരളത്തിൽ വന്ന വിദേശിയായ സുവിശേഷകനെ സ്വീകരിക്കാനും സംരക്ഷിക്കാനുമൊക്കെ കേരളത്തിലെ പോലിസുദ്യോഗസ്ഥർ. അവരൊരിക്കലും ക്രൈസ്തവ മൗലീകവാദിയായി അറിയപ്പെടുന്നില്ല, മുദ്രകുത്തപ്പെടുന്നില്ല.
എന്നാൽ ഇതേ അവസ്ഥ ഏതെങ്കിലും മുസ്ലിം നാമധാരിക്കണെങ്കിലോ ചാനലുകളും, പത്രങ്ങളുമൊക്കെ യുദ്ധകാലാടിസ്ഥാനത്തിൽ ബ്രേക്കിങ്ങ് ന്യൂസ് കൊടുത്തുകൊണ്ടിരിക്കും.
ഓർക്കുക ചില മുസ്ലിം പോലിസുദ്യോഗസ്ഥർക്കെതിരെ മതേതര ചാനലുകൾ ബ്രേക്കിങ്ങ് ന്യൂസ് കൊടുത്തു കൊടുത്തു ഐ.ജി ഓഫീസിൽ പാറാവു നിൽക്കുമ്പോൾ പോലും അദ്ദേഹത്തിന്റെ വീടും കമ്പ്യൂട്ടറുമൊക്കെ പോലിസ് അരിച്ചു പെറുക്കിയത്.
ഇതാണു അഭിനവ മതേതരത്വം. ഇതാണു കേരള മോഡൽ മതെതര മാധ്യമ പ്രവർത്തനം.
പുലരി
മനോഹരം....
ReplyDeleteനല്ല ശ്രമം....
ആശംസകള്‍...
You said it Rajeev.Congrats See post also.
ReplyDeleteലോകത്തിൽ ഏറ്റവും സന്മാർഗികളായി സ്വയം അവതരിപ്പിക്കപ്പെടുന്ന ഒരു വിഭാഗമാണു് മുസ്ലിം സമുദായം.
ReplyDeleteഅപ്പോൾ അവരിൽ പെട്ട ചെറുപ്പക്കാർ ഭീകരവാദപ്രവർത്തനവും, കള്ളക്കടത്തും, പെണ്ണുവാണിഭവും, തുടങ്ങിയ എല്ലാ അലുകുലുത്തും ചെയ്യുമ്പോൾ ബാക്കിയുള്ളവർ വെറുതെ ഇരിക്കുമോ?
ആദ്യം സ്വന്തം സമുദായത്തിലെ ചീഞ്ഞ വിത്തുകളെ തിരുത്താൻ ശ്രമിക്കുക. എന്നിട്ട് മറ്റുള്ളവന്റെ ദീനിനെ കുറ്റം പറയുക.
:-))
ReplyDeleteസുഹൃത്തേ .. പിന്നെ ആ പത്രങ്ങളെ എന്താണ് പറയേണ്ടത് .. മതേതര പത്രം എന്നോ .. മാതൃ ഭൂമി ഹിന്ദുക്കള്‍ നടത്തുന്ന പത്രം ആകാം .. ഉത്സവങ്ങളെയൊക്കെ പറ്റി പ്രസിധീകരിക്കുന്നുമുണ്ടാവാം ..പക്ഷെ എവിടെയെങ്കിലും ഹിന്ദുവിനെ അറസ്റ്റ് ചെയ്‌താല്‍ അതൊക്കെ ഹിന്ദു വേട്ട ആണ് എന്നൊന്നും മാതൃ ഭൂമി എഴുതി പിടിപ്പിക്കാറില്ല .. ആദ്യം മത തീവ്രതയുള്ള മനസ്സുകളെ ചികില്സിക്കട്ടെ എന്നിട്ടാകാം ബാക്കി ..
ReplyDeleteഇതിന്റെ മറുപടി ആയി വരുന്നത് സംഘ പരിവാറും അമേരിക്കയും ആണ് ഇക്കൂടരുടെ ഇടയില്‍ തീവ്ര വാദം വളര്‍ത്തുന്നത് എന്നായിരിക്കും .. പക്ഷെ എനിക്ക് മനസ്സിലാകാത്തത് ഈ പറഞ്ഞ അമേരിക്കയുടെ കൂടെ കൂടി ഇതിനെല്ലാം കൂട്ട് നില്‍ക്കുന്നതും ഇവര്‍ തന്നെ അല്ലെ ??? ഇറാനില്‍ ആകട്ടെ ഇറാക്കില്‍ ആകട്ടെ പാകിസ്ഥാനില്‍ ആകട്ടെ അമേരിക്കയുടെ കൂടെയും ഉണ്ട് മുസ്ലിങ്ങള്‍ ആയി ഉള്ളവര്‍ .. ഈ സാമ്രാജ്യത്വ ഭീമന്മാരുടെ കുഴലൂത്തുകാരായി പോകുന്നവര്‍ക്ക് ആദ്യം തിരിച്ചറിവ് നല്‍കട്ടെ ..
വേദം കേള്‍ക്കുന്ന താണജാതിക്കാരന്റെ ചെവിയില്‍ ഈയമുരുക്കിയൊഴിക്കണമെന്ന് കല്‍പ്പിച്ചിരുന്ന സവര്‍ണരുടെ കൈകകളിലായിരുന്നു ക്ഷേത്രങ്ങള്‍. അവക്കു നേരെ നടന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ, കീഴാളന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടി ആയിരുന്നിരിക്കാം. പക്ഷേ, ചരിത്ര വ്യാഖ്യാനം ആ വഴിക്ക് ചിന്തിക്കാറേയില്ല.
ReplyDeleteതന്നെ തന്നെ ... എന്റെ ദൈവമേ എന്തൊരു സ്നേഹം .
രാജീവ് മഹത്തായ സ്വാതന്ത്ര്യ സമര കാര്‍ഷിക കലാപത്തില്‍ പങ്കെടുത്തു ഹിന്ദു ജന്മിയെ ആക്രമിച്ച ഹിന്ദു കീഴാളന്‍ , കുടിയാന്മാര്‍ ആക്രമിച്ച മുസ്ലിം ജന്മി ഇങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞു തരണേ .
എന്തിനു സഹികെട്ട ബാബാ സാഹെബ് അംബേദ്‌കര്‍ പോലും പ്രതികരിച്ചു പോയി .. ഈ കൂട്ടക്കൊല കണ്ടിട്ട് .അദ്ദേഹത്തിന്റെ വാക്കുകള്‍ താഴെ വായിക്കാം ..പിന്നെ വേണമെങ്കില്‍ പറയാം അന്ന് അംബേദ്‌കരും സവര്‍ണ്ണ മൂരാച്ചി ആയിരുന്നെന്നു
“എന്നാല്‍ എത്ര ആലോചിച്ചാലും മനസിലാകാത്തത് മലബാറിലെ ഹിന്ദുക്കളുടെ നേര്‍ക്ക് മാപ്പിളമാര്‍ കാട്ടിയ വിക്രിയകളാണ്. മാപ്പിളമാരുടെ കൈകൊണ്ട് ഹിന്ദുക്കള്‍ നേരിട്ട സുര്‍ഗതി ഭയങ്കരമായിരുന്നു.കൊലകള്‍, ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനം, ക്ഷേത്രധ്വംസനങ്ങള്‍, ഗര്‍ഭിണികളായ സ്ത്രീകളെ വെട്ടിപ്പിളര്‍ക്കുക തുടങ്ങി സ്ത്രീകളുടെ നേര്‍ക്ക് ഹീനമായ പെരുമാറ്റം, കൊള്ളിവയ്പ് എന്ന് വേണ്ട മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്തത്തിന്റെ എല്ലാ ദുഷ്കൃത്യങ്ങളും ഹിന്ദുക്കളുടെ മേല്‍ മാപ്പിളമാര്‍ നിര്‍ബാധം നടത്തി. “
[As a rebellion against the British Government it was quite understandable. But what baffled most was the treatment accorded by the Moplas to the Hindus of Malabar. The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction—in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. This was not a Hindu-Moslem riot. This was just a Bartholomew. The number of Hindus who were killed, wounded or converted, is not known. But the number must have been enormous]
Link : http://www.columbia.edu/itc/mealac/pritchett/00ambedkar/ambedkar_partition/307c.html#part_4
“പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ തലക്കരം ഒഴിവാകുമായിരുന്നു, തുല്യതക്ക് അവസരം ലഭിക്കുമായിരുന്നു.“
ReplyDeleteഅപ്പം മൊത്തത്തില്‍ മുസ്ലീം രാജാക്കന്മാര്‍ ഹിന്ദുക്കളെ മതം മാറ്റല്‍ എന്ന്തിലുപരി തുല്യരാക്കാന്‍ ശ്രമിച്ചതായിരുന്നല്ലേ. ഇപ്പം ദേ ലവ് ജിഹാദ്, ഭീകരാക്രമണം മുതലായവ രാജ്യ്ഭരണം ഇല്ലാഞ്ഞിട്ടു പോലും അവര്‍ നടത്തുന്നു ഹിന്ദുക്കലെ സമന്മാരാക്കി രക്ഷിക്കാന്‍. ഈ ഹിന്ദുക്കള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. പൊട്ടന്മാര്‍.
മാധ്യമം , തേജസ്സ് തുടങ്ങിയ പത്രങ്ങല്‍ പോലും അതിനായി ശ്രമിക്കുമ്പൊള്‍ അത് മുസ്ലീം പത്രമാണ്‍് എന്നൊക്കെ പറയുന്നത് ശുദ്ധ തല്ലുകൊള്‍ലിത്തരം തന്നേ.
അവര്‍ മുഴുവന്‍ ആള്‍ക്കരേയും മുസ്ലീമുകളാക്കിയ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, സുഹൂദി അരേബിയ തുടങ്ങിയ നാടുകളില്‍ എല്ലാവരും സമത്വ സുന്ദര സുരഭിലമായ ജീവിതമാണ് നയിക്കുന്നത്.
മലബാര്‍ വിപ്ലവം മുസ്ലിം സമുദായം ബ്രിട്ടിശുകാര്‍ക്കെതിരെയും, ബ്രിട്ടിഷുകാരുടെ കിന്കരന്മാരായ ജന്മി മാര്കെതിരെയും നടത്തിയ
ReplyDeleteപോരാട്ടമായിരുന്നു. ഈ ജന്മികളില്‍ ഹൈന്ദവ പക്ഷതുനുന്നുല്ലാവരും ഉണ്ട്. മുസ്ലിം പക്ഷത്തു നിന്നുള്ളവരും ഉണ്ട്.
എന്നാല്‍ ചുഷണ വ്യവസ്ഥയെ കുടെ നിറുത്തി ചൂശിതരെ വിണ്ടും പീഢിപ്പിക്കുക എന്ന സാമ്രാജ്യത്വ നയത്തിന്റെ ഭാഗമായി
ബ്രിട്ടിശുകാര്‍ക്കൊപ്പം അണിനിരന്നത് ബ്രഹ്മനരായ ജന്മിമാര്‍ തന്നെയാണ്.
അത് കൊണ്ടു തന്നെ ജനരോഷം ബ്രാഹ്മണ ജന്മിമാര്‍ക്കെതിരില്‍ കുടുതലായി അനുഭവപ്പെട്ടത്.
അജിഷ് ഉന്നയിച്ച ആരോപണം അംബേദ്‌കര്‍ അനുഭവിച്ചതു കൊണ്ടു തന്നെയാകും ഹിന്ദുത്വം ഉപേക്ഷിച്ചു തന്റെ അനുയായികളുമായി
അദ്ദേഹം വൈകാതെ ബുദ്ധിസം സ്വികരിച്ചത് അല്ലെ?
പിന്നെ ഇത്തരം പോസ്റ്റിന്റെ പൊതു സ്വഭാവമായി മാറുകയാണ് പിത്രുശുന്യരായ (അനോണികള്‍) സംഘികളുടെ ഒളിയാക്രമണം.
ഏതെങ്കിലുമൊരു മേല്‍വിലാസം ഉപയോഗിക്കാന്‍ പോലും ഇവരുടെ ഭിഇരുത്വവും സംസ്ക്കാരവും ഇവരെ അനുവദിക്കുന്നില്ല.
പിന്നെ അനോണി നരേന്ദ്രമോഡിയുടെ സ്വന്തം ട്രൈനിയായ കര്‍ണാടക സര്‍ക്കാര്‍ ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്
അറിഞ്ഞിലെ?
സില്ജയെ കര്‍ണ്ണാടക സര്‍ക്കാര്‍ റിപ്പ്ര്ട്ടിനെ തുടര്‍ന്ന് ജിഹാദിയുടെ കുടെ വിട്ടു.
കര്‍നാടാക് സംഗതി സര്‍ക്കാരും അവസാനം ന്യുനപക്ഷ-ജിഹാദി പ്രിണനം നടത്തുന്നുവല്ലേ?
പുലരി
മഹത്തായ സ്വാതന്ത്ര്യ സമര കാര്‍ഷിക കലാപത്തില്‍ പങ്കെടുത്തു ഹിന്ദു ജന്മിയെ ആക്രമിച്ച ഹിന്ദു കീഴാളന്‍ , കുടിയാന്മാര്‍ ആക്രമിച്ച മുസ്ലിം ജന്മി ഇങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞു തരണേ .
ReplyDeleteഈ ചോദ്യം പ്രിയ പുലരി കണ്ടില്ലെന്നുണ്ടോ ???
പിന്നെ അമ്ബെട്കരിന്റെ കാര്യം അത് നിങ്ങള്‍ പലതവണയായി പറഞ്ഞു നടക്കുന്നതല്ലേ .. അതെ അംബേദ്‌കര്‍ തന്നെ പറഞ്ഞ മറ്റൊരു കാര്യം കൂടി പറഞ്ഞുവെന്നെ ഉള്ളൂ .. ഹിന്ദു മതത്തിലെ അനാചാരങ്ങളെ എതിര്‍ത്ത് എന്ന് വെച്ച് മത ഭ്രാന്ത് കണ്ടു മിണ്ടാതിരിക്കേണ്ട കാര്യം ഉണ്ടോ ??
ഏതെങ്കിലുമൊരു മേല്‍വിലാസം ഉപയോഗിക്കാന്‍ പോലും ഇവരുടെ ഭിഇരുത്വവും സംസ്ക്കാരവും ഇവരെ അനുവദിക്കുന്നില്ല.
ReplyDeleteഇത് തന്നെ ആണ് ചില ബ്ലോഗുകളില്‍ ജിഹാദി കളുടെയും പണി .. അതും സംസ്കാരവുമായി ബന്ധപ്പെട്ടതാണല്ലോ അല്ലെ പുലരീ
Dr B R Ambedkar enna maha manushyne jeevitha kalam muzhukke kolla kola cheyyumaru manasikamayum shareerikamayum nashippikkan sramicha paishajika naduvazhithathinde pay pidicha cheennaykkal ambedkar marichu kazhimjappol parayathathu paramjennum cheyyathathu cheythennum navittadikkumbozhum thettappallukalil ninnittu veezhunnath chora thullikal thanneyanu.
ReplyDeleteDr B R Ambedkar enna cinima thiyyattarukalil pradarsippikkan polum bheerukkalaya janadrohikalkkum rajya drohikalkkum arjjavamilla.
ശാഖയിൽ വിതറുന്ന നുറുങ്ങുകൾ ചരിത്രമായി തെറ്റിദ്ധരിക്കുന്നതിന്റെ ഒരു കുഴപ്പമാണു ഇവിടെ കാണുന്നത്. മലബാർ കലാപത്തെ കുറിച്ചു ആധികാരകമായി എഴുതപ്പെട്ട പുസ്തകങ്ങൾ ഏറയുണ്ടു. എന്റെ ഓർമ്മയിൽ ഡോ; ഗംഗാധരന്റെ നാരായണമേനോനും....." എന്ന ഗ്രന്ഥം ഒന്നു വായിക്കുന്നതു നന്നായിരിക്കും. എകപക്ഷീയ ചരിത്രവായനയിൽ നിന്നുള്ള ഒരു മാറ്റം നല്ലതു തന്നെയാണു.
ReplyDeleteമലബാർ കലാപത്തിൽ ബ്രാഹമണ ജന്മിമാർ ആക്രമിക്കപെട്ടിട്ടില്ല എന്നു ആരും പറയുന്നില്ല. അതിനുള്ള കാരണവും ആ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ടു.
പിന്നെ അജീഷ്. പ്രതിപക്ഷ അഭിപ്രായം കൂടെ സ്വന്തം ബ്ലോഗിൽ അനുവധിക്കണം. അഭിപ്രായങ്ങളെ എന്തിനു ഭയപ്പെടണം? സഭ്യത ലംഘിക്കുന്നുവേങ്കിൽ വേനമെങ്കിൽ ഡെലീറ്റ് ചെയ്യാമല്ലോ?
കർണ്ണാടക സർക്കാരിന്റെ ഹൈകോടതിയിലെ റിപ്പോർട്ടുമായി ബന്ധപ്പെട്ടു ഞാനെഴുതിയ പോസ്റ്റിലേക്കു സ്വാഗതം, വിരുദ്ധാഭിപ്രയങ്ങൾക്കും..
പുലരി
പ്രിയ പുലരി ഒരു വായനയും ഏകപക്ഷീയം ആകരുത് എന്നാണ് എന്റെ പക്ഷം .. തുര്‍ക്കിയിലെ ഖലീഫയെ പുറത്താക്കിയതിനു നടത്തിയതു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ആണെന്ന രീതിയില്‍ പ്രചരിക്കുന്നത് മനസ്സിലാക്കാം .. കാരണം ബ്രിട്ടീഷുകാരെ എതിര്‍ത്ത് ഒറ്റ കാരണം കൊണ്ട് മാത്രം . പക്ഷെ അവിടെ വെറും ജന്മി കുടിയാന്‍ ആക്രമണം ആണ് നടന്നത് എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് .. അര്‍ദ്ധ പട്ടിണിക്കാരായ ചാലിയര്‍ എന്ത് ജന്മിയാണ് ഹേ .. അല്ലെങ്കില്‍ തന്നെ ജന്മിയെ ആക്രമിച്ചാല്‍ പോരെ ?? മത പരിവര്‍ത്തനം നടത്തുന്നത് എന്ത് സമരമാണ് .. അതും ഈ പറഞ്ഞ ജന്മിത്വത്തിനെതിരെ ഉള്ള ആക്രമണങ്ങളില്‍ പെടുമോ ..
ReplyDeleteപിന്നെ മാധവന്‍ നായര്‍ ഖിലാഫത്ത് സമരത്തില്‍ പങ്കെടുത്ത ആള്‍ ആണ് .. അദ്ദേഹത്തിന്റെ പുസ്തകമായ "മലബാര്‍ കലാപം" താങ്കളും ഒന്ന് വായിക്കുന്നത് നല്ലതാണ് .. ആ പുസ്തകം ഏകപക്ഷീയം ആണെന്ന് എനിക്ക് അഭിപ്രായമില്ല ..
വിഹഗ വീക്ഷണം എന്നാ ബ്ലോഗിലെ അംഗം ആണ് ഞാന്‍ . തെറിവിളി ഒഴിച്ചുള്ള ഒരു കമന്റും ഒഴിവാക്കിയില്ല എന്നാണു അറിവ് .. അങ്ങനെ അല്ല എങ്കില്‍ പറയാം
ഒരു പൈങ്കിളി നിലവാരത്തിനപ്പുറം 'വാരാന്ത്യം' പോയിട്ടില്ല. വായില്‍ വരുന്നത് വിളിച്ചു പറയുന്ന പോലെയാണ് ഇഷ്ടന്റെ അവതരണം. 'രാജേശ്വരി'ക്കുണ്ടായിരുന്ന നിലവാരം ജയശങ്കര്‍ വാരാന്ത്യത്തിലൂടെ കളഞ്ഞു കുളിച്ചു.
ReplyDeleteEnthina Rajeev Shankaran engane Kallam Parayunnathu.
ReplyDeleteSir it is so sad that a person like u is lying without shame like this.
It is clear that you are a LEFTIST..who has a very clear agenda in line with Marxist party. You want Marxist-Dalit-Muslim Alliance. SO you are playing up SAVARNA-AVARNA card. Defending Islamic Extremists. Etra kallam paranjalum Etra Sramichalum nadakkila..
Why did u not mention Dalit attack on Muslims under Shibu Soren.
WHY DID U FORGET 3.5 lakh Kashmiri Hindus thrown out of Kashmir
Why did u forget the fact that even Holy Mecca was attacked by Islamists in 1979
Even Pro-left, normal communist minded youth in Kerala is realising the conspiracy and set of lies by people like KEN and the Islamist Communists who are playing the DALIT CARD..
The Indian Heart will never accept u. In India we have problems and we will solve it by ourselves. We wont fall for the trap of international left extremists - Islamists combination. Vandee Mataram
വളരെ നന്നായിട്ടുണ്ട്
ReplyDeleteപുലരീ,
ReplyDelete“മലബാര്‍ സമരം എം.പി.നാരായണ മേനോനും സഹപ്രവര്‍ത്തകരും” പ്രസാധനം ഐ.പി.എച്ച്.
രാഹുല്‍ ഈശ്വറിന്
ReplyDeleteകള്ളമെന്ന് ആവര്‍ത്തിക്കുന്നുണ്ട് രാഹുല്‍ ഈശ്വര്‍. എന്താണ് കള്ളമെന്ന് വ്യക്തമാക്കുന്നുമില്ല. ഇടതുപക്ഷക്കാരനെന്ന ആരോപണം സ്വീകരിക്കാം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നുള്ള അജണ്ടയെന്നൊക്കെ ആരോപിക്കുന്നത് വലിയ കാര്യങ്ങളാണ്. അത്രയൊന്നും വലുപ്പം ഇല്ല തന്നെ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമില്ല, അതിന്റെ നേതാക്കളുമായി ബന്ധവുമില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഇനിയുള്ള കാലമെല്ലാം പിന്തുടരാനിടയുള്ള ഒരു അഴിമതി യെങ്കിലും പുറത്തുകൊണ്ടുവരാന്‍ പത്രപ്രവര്‍ത്തന ജീവിതത്തിനിടെ കഴിഞ്ഞിട്ടുമുണ്ട്. വലിയ കാര്യമായതുകൊണ്ടല്ല, മാര്‍ക്‌സിസ്റ്റ് അജണ്ടയെന്ന് ആരോപിച്ചതുകൊണ്ട് സൂചിപ്പിച്ചുവെന്ന് മാത്രം.
ഝാര്‍ഖണ്ഡില്‍ ദളിതുകള്‍ മുസ്‌ലിംകളെ ആക്രമിച്ചതുപോലുള്ള സംഭവങ്ങള്‍ നിരവധിയുണ്ട്. അസമില്‍ ബോഡോകളും മുസ്‌ലിംകളുമായുണ്ടായ പ്രശ്‌നം പോലുള്ളവ. ദൈന്യത അനുഭവിക്കുന്ന ഇരുപക്ഷങ്ങള്‍ കലഹിക്കുന്നതിലെ വൈരുദ്ധ്യം വേറൊരു വിഷയമാണ്. സാമ്പത്തിക, സാമൂഹ്യ സാഹചര്യങ്ങള്‍ അവിടെയും ഘടകവുമാണ്.
ഡല്‍ഹിയിലേക്കും മറ്റും അഭയാര്‍ഥികളായി പോവേണ്ടിവന്ന കാശ്‌മീരി ബ്രാഹ്‌മണരുടെ കാര്യത്തിലാണെങ്കില്‍ കാശ്‌മീരി ജനതയുടെ സ്വയം നിര്‍ണയാവകാശം അംഗീകരിച്ചതും അതിനായി അവിടെ ഐക്യരാഷ്‌ട്ര സഭയുടെ ഓഫീസ് തുറന്നതും ഓര്‍ക്കണം. വിഭജനമെന്ന വലിയ ദുരന്തത്തിന്റെ ബാക്കി പത്രം. വിഭജനത്തിന്റെ കാരണക്കാരുടെ പട്ടികയില്‍ സര്‍ദാര്‍ വല്ലഭ്‌ഭായ് പട്ടേലും ജവഹര്‍ലാല്‍ നെഹ്‌റുവുമൊക്കെയുണ്ടെന്ന് അടുത്തിടെ പറഞ്ഞത് രണ്ട് ദശകത്തിലധികം ബി ജെ പിക്കൊപ്പമുണ്ടായിരുന്ന ജസ്വന്ത് സിംഗാണ്.
ഏതൊരാക്രമണവും അതിന്റെ ദുരന്തങ്ങള്‍ സൃഷ്‌ടിക്കുമെന്നതും ആക്രമണത്തിനൊപ്പം അക്രമികളുടെ അഴിഞ്ഞാട്ടമുണ്ടാവുമെന്നതും ഇസ്‌ലാമിസ്റ്റുകള്‍ മെക്ക ആക്രമിച്ച പ്രശ്‌നത്തിലും ബാധകമാണ്.
ഇന്ത്യന്‍ ഹൃദയങ്ങള്‍ നിങ്ങളെ സ്വീകരിക്കില്ലെന്ന് പറയാന്‍ ചരിത്രമറിയാവുന്ന ആരും തയ്യാറാവില്ല. എല്ലാവരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചവരാണ്. അതു മാത്രമല്ല, ക്രിസ്‌ത്യാനികള്‍ തൊട്ടാല്‍ നമ്പൂതിരിക്ക് ശുദ്ധമുണ്ടാവുന്ന കാലവുമുണ്ടായിരുന്നു.
സവര്‍ണ - അവര്‍ണ കാര്‍ഡ് സംബന്ധിച്ചാണെങ്കില്‍ ആ വിവേചനം ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഈ ലേഖകന്‍. പുറമേക്ക് പറയുന്നതല്ല സവര്‍ണരുടെ മനസ്സിലിരുപ്പ്. ഹിന്ദുക്കളിലെ താണ ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രങ്ങള്‍ ഇന്നും കേരളത്തിലുണ്ട്. വേദതന്ത്ര ആചാരങ്ങളില്‍ നൈപുണ്യം നേടിയ ആര്‍ക്കും പുരോഹിതരാവാമെന്ന വാദമുയര്‍ന്നപ്പോള്‍ എതിര്‍ക്കാന്‍ മുന്നില്‍ നിന്നത് പണ്ട് തോര്‍ത്ത് അരയില്‍ ചുറ്റി നടു വളച്ചു നിന്നിരുന്ന നായന്‍മാരുടെ ഇപ്പോഴത്തെ അനിഷേധ്യ നേതാക്കളായ നാരായണപ്പണിക്കരും സുകുമാരന്‍ നായരുമായിരുന്നു.
ഇടത് തീവ്രവാദ - ഇസ്‌ലാമിസ്റ്റ് സമ്മിശ്രണത്തെക്കുറിച്ചുള്ള വാദം അത്ഭുതമാണുണ്ടാക്കിയത്. അവിശ്വാസി കാഫിറാണെന്ന് പറയുന്ന ഇസ്‌ലാമും ഭൗതികവാദികളായ തീവ്ര കമ്മ്യൂണിസ്റ്റുകളും തമ്മില്‍ ബന്ധം പോയിട്ട് സംബന്ധം പോലുമുണ്ടാവില്ലെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടോ?
വന്ദേ മാതരത്തില്‍ അവസാനിപ്പിച്ചതില്‍ രാഷ്‌ട്രീയം വ്യക്തം. സ്വാതന്ത്ര്യ സമര കാലത്ത് രാജ്യത്തെ അമ്മയായി കണ്ട് അവരെ നമിച്ച കവിത ഹിന്ദുത്വത്തിന്റെ ഭാഗമാക്കി മാറ്റിയപ്പോഴാണ് അതിനോട് എതിര്‍പ്പുകളുണ്ടായത്. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ റേഡിയോ ആറു മണിക്ക് പ്രക്ഷേപണം ആരംഭിക്കുമ്പോള്‍ വന്ദേ മാതരം കേട്ടിരുന്നത് ഓര്‍ത്തിരുന്നു. അന്നൊന്നും അതൊരു ഹൈന്ദവ ഗീതമായിരുന്നില്ല. ഇപ്പോഴത് അങ്ങിനെ മാറിയെങ്കില്‍ ഉത്തരവാദിത്തം ആര്‍ക്കാണ്.