2010-07-09
ഹെഡ്‌ലി പറഞ്ഞാല്‍ അപ്പീലില്ല
തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍ ആസൂത്രിതമായി ചോര്‍ത്തി നല്‍കപ്പെടുന്നുവെന്നും അതാണ് അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കുന്നതെന്നും ആരോപണമുയര്‍ത്തിയത് പ്രശസ്‌ത സംവിധായകനായ മഹേഷ് ഭട്ടാണ്. ഡേവിഡ് ഹെഡ്‌ലി എന്ന പാക് വംശജനായ അമേരിക്കന്‍ പൗരനുമായി തനിക്ക് പരിചയമുണ്ടായിരുന്നുവെന്ന് മകന്‍ രാഹുല്‍ ഭട്ട് മുംബൈ പോലീസില്‍ അറിയിച്ചതിന് തൊട്ടുപിറകെ ഉയര്‍ന്ന അഭ്യൂഹങ്ങളാണ് മഹേഷ് ഭട്ടിനെക്കൊണ്ട് ഇത് പറയിച്ചത്.
തീവ്രവാദമോ ഭീകരവാദമോ ആയി ബന്ധപ്പെട്ട കേസുകളിലെല്ലാം ഇത്തരം ചോര്‍ത്തി നല്‍കലുകള്‍ വ്യാപകമായി നടക്കുന്നുണ്ട്. മഅ്‌ദനിക്കെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് കൊച്ചിയിലെ കോടതി മുറിക്ക് പുറത്തുവെച്ച് തടിയന്റവിട നസീര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ നസീര്‍ എന്‍ ഐ എക്ക് നല്‍കിയ മൊഴി ടൈപ്പ് ചെയ്‌ത് തയ്യാറാക്കിയതിന്റെ പകര്‍പ്പ് ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടു. നസീര്‍ മാധ്യമങ്ങളോട് പറഞ്ഞതിനോ എന്‍ ഐ എക്ക് നല്‍കിയ മൊഴിക്കോ നിയമപരമായി സാധുതയൊന്നുമില്ല. കോടതിയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേറെ ഹാജരാക്കേണ്ടിവരും. അത് അന്വേഷിച്ച് കണ്ടെത്തേണ്ടതുമാണ്. എന്നിട്ടും തടിയന്റവിട നസീര്‍ മാധ്യമങ്ങളോട് സംസാരിച്ചതിന് തൊട്ടുപിറകെ മൊഴിപ്പകര്‍പ്പ് ചോര്‍ത്തിക്കൊടുക്കാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ തയ്യാറായെങ്കില്‍ നിലവില്‍ ഉയര്‍ന്നിരിക്കുന്ന സംശയങ്ങള്‍ നിലനിര്‍ത്തുക എന്നതിനപ്പുറം മറ്റ് ഉദ്ദേശ്യമൊന്നും അതിനുണ്ടാവില്ല.
ഇപ്പോഴിതാ ഇശ്‌റത് ജഹാനെന്ന യുവതി ലശ്‌കറെ ത്വയ്യിബയുടെ പ്രവര്‍ത്തകയായിരുന്നു (പ്രര്‍ത്തകയല്ല, ചാവേറാണ്) എന്ന് ഡേവിഡ് ഹെഡ്‌ലി `സ്ഥിരീകരിച്ചിരിക്കുന്നു'! എന്‍ ഐ എ ഉദ്യോഗസ്ഥര്‍ വാഷിംഗ്‌ടണിലെത്തി ചോദ്യം ചെയ്‌തപ്പോള്‍ ഹെഡ്‌ലി ഇക്കാര്യം പറഞ്ഞുവത്രെ. ഹെഡ്‌ലി എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിക്ക് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന് മുന്നില്‍ നേരത്തെ പറഞ്ഞ വിലയേയുള്ളൂ. ഹെഡ്‌ലിയെ അമേരിക്ക കൈമാറാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏതെങ്കിലും കോടതിയില്‍ ഹെഡ്‌ലി വന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള സാധ്യതയും വിരളം. എന്നിട്ടും ഇവിടെയുണ്ടായ പ്രചാരണം ഇശ്‌റത് ജഹാന്‍ ലശ്‌കര്‍ പ്രവര്‍ത്തകയാണെന്ന് ഹെഡ്‌ലി സ്ഥിരീകരിച്ചുവെന്നാണ്. സ്ഥിരീകരണം നല്‍കാന്‍ ആരാണ് ഹെഡ്‌ലി എന്ന ചോദ്യം സ്വയം ചോദിക്കാന്‍ പോലും ത്രാണിയില്ലാത്ത നമ്മുടെ ദേശീയ മാധ്യമങ്ങളും അതിലെ പ്രവര്‍ത്തകരുമാണ് ഇവിടെ പ്രതിസ്ഥാനത്ത്. കൂട്ടു പ്രതിസ്ഥാനത്ത് എന്‍ ഐ എയും
ഇശ്‌റത് ജഹാന്‍, മലയാളിയായ ജാവീദ് ഗുലാം ശൈഖ് (പ്രാണേഷ് കുമാര്‍ പിള്ള), പാക്കിസ്ഥാന്‍ വംശജരെന്ന് പറയുന്ന അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ 2004 ജൂണ്‍ 15ന് പുലര്‍ച്ചെയാണ് അഹമ്മദാബാദിന് സമീപത്തുവെച്ച് ഗുജറാത്ത് പോലീസ് വെടിവെച്ച് കൊന്നത്. മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കം ഉന്നതരെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ ഇവരെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലുണ്ടായെന്നും അതില്‍ നാലു പേരും വധിക്കപ്പെട്ടുവെന്നുമായിരുന്നു വിശദീകരണം. ഈ കേസ് സുപ്രധാനമായ ഒരു ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ഹെഡ്‌ലിയുടെ മൊഴി പുറത്തുവരുന്നത്. (ഹെഡ്‌ലി അത്തരമൊരു മൊഴി നല്‍കിയിട്ടുണ്ടോ എന്ന് എന്‍ ഐ എയോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ഇതുവരെ ഉറപ്പിച്ച് പറഞ്ഞിട്ടില്ല)
ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അവരുടെ റിപ്പോര്‍ട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. മോഡി അടക്കമുള്ളവരെ വധിക്കാന്‍ ലക്ഷ്യമിട്ട് തീവ്രവാദികള്‍ എത്തുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആധികാരിതകയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലേക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ ചില ഉദ്യോഗസ്ഥരും ഗുജറാത്ത് പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്‌ധരായ ഉദ്യോഗസ്ഥരും ചേര്‍ന്ന് കൃത്രിമമായി തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട് എന്ന സംശയം ഇന്റലിജന്‍സ് ബ്യൂറോക്കു തന്നെ ഇപ്പോഴുണ്ട്. (ഇതും സ്ഥിരീകരിച്ച റിപ്പോര്‍ട്ടല്ല) അങ്ങനെ ഏറ്റുമുട്ടല്‍ സിദ്ധാന്തത്തെക്കുറിച്ച് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തിലാണ് ഹെഡ്‌ലിയുടെ മൊഴി പുറത്തുവന്നത്. അത്തരത്തിലൊരു മൊഴിയുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷിച്ച് വസ്‌തുതയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കും മുമ്പ് പുറത്തുവിടാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥന്‍/ര്‍ തിടുക്കം കാട്ടിയിട്ടുണ്ടെങ്കില്‍ ഈ ഏജന്‍സിയെക്കുറിച്ചും അതിലെ ഉദ്യോഗസ്ഥരെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തില്‍ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
ഏതാനും മാസം മുമ്പാണ് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് പി തമാംഗിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇശ്‌റത് ജഹാനടക്കം നാലുപേരെ വെടിവെച്ച് കൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്നായിരുന്നു തമാംഗിന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ അത് സ്റ്റേ ചെയ്യാനായി ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി അത് സ്റ്റേ ചെയ്യുകയും ചെയ്‌തു. മജിസ്‌ട്രേറ്റ് അധികാര പരിധി ലംഘിച്ചുവെന്ന നിരീക്ഷണം പാസ്സാക്കിക്കൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റിപ്പോര്‍ട്ട് സ്റ്റേ ചെയ്‌തത്. ഇപ്പോള്‍ ഹെഡ്‌ലിയുടെ മൊഴി എന്ന പേരില്‍ ചിലത് പുറത്തുവരുമ്പോള്‍ ആര്‍ക്കും പരാതിയില്ല. ഇത് എവിടെ നിന്ന് വന്നു, അത് വസ്‌തുതയാണോ അല്ലയോ എന്നതൊന്നും ആരെയും അലട്ടുന്നില്ല. താനെയിലെ മുംബ്ര സ്വദേശിയായ ഇശ്‌റത് ജഹാനെതന്ന പെണ്‍കുട്ടിയുടെ പേരില്‍ എന്ത് ആരോപിച്ചാലും ആര്‍ക്കും ഒന്നും സംഭവിക്കുന്നില്ലല്ലോ! തമാംഗിന്റെ റിപ്പോര്‍ട്ട് പോലീസിലെയും രാഷ്‌ട്രീയത്തിലെയും ഉന്നതരുടെ സ്വസ്ഥത കെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ അത് സ്റ്റേ ചെയ്യിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടത് അനിവാര്യവുമായിരുന്നു.
ലശ്‌കറെ ത്വയ്യിബയുടെ സ്വയം പ്രഖ്യാപിത കമാന്‍ഡറായിരുന്ന മുസമ്മിലാണ് ഇശ്‌റത്തിനെ സംഘടനയിലേക്ക് കൊണ്ടുവന്നത് എന്നാണ് ഹെഡ്‌ലിയുടെ മൊഴിയില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്. `ഏറ്റുമുട്ടല്‍' നടന്നതിന് തൊട്ടുപിറകെ നരേന്ദ്ര മോഡിയും മുസമ്മില്‍ റിക്രൂട്ട് ചെയ്‌തയാളാണ് ഇശ്‌റത് ജഹാനെന്ന് പറഞ്ഞിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ മുസമ്മില്‍ റിക്രൂട്ട് ചെയ്‌തതാണ് ഇശ്‌റത് ജഹാനെന്ന് ആരോപിച്ചിരുന്നു. ഇത് രണ്ടും ശരിവെക്കുന്നതാണ് ഹെഡ്‌ലിയുടെ മൊഴി എന്നതാണ് ഒരു വാദം. കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ പറഞ്ഞതും മോഡി ഉരുവിട്ടതുമായ കാര്യങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് വ്യാജമായി തയ്യാറാക്കിയതാണെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. അപ്പോള്‍ പിന്നെ എന്‍ ഐ എ ഉദ്യോഗസ്ഥന്‍ ചോര്‍ത്തിക്കൊടുത്ത ഹെഡ്‌ലിയുടെ മൊഴിയുടെ അടിസ്ഥാനമെന്തായിരിക്കും?
ഇശ്‌റത്തും കൂട്ടരും ഭീകരവാദികളാണെന്ന് തെളിഞ്ഞുവെന്നും `ഏറ്റുമുട്ടലി'ല്‍ അവരെ വധിച്ചത് ശരിയായിരുന്നുവെന്നുമുള്ള തങ്ങളുടെ വാദം ഹെഡ്‌ലിയുടെ മൊഴിയോടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നാണ് ബി ജെ പി ഔദ്യോഗികമായി പ്രതികരിച്ചത്. മുംബൈ ഭീകരാക്രമണം പോലുള്ള അനിതര സാധാരണമായ ഒരു ക്രൂരതയുടെ ആസൂത്രകന്റെ വാക്കുകള്‍ വിശ്വസിച്ച് നിലപാട് തീരുമാനിക്കുന്നതിലേക്ക് ദേശീയ ബോധത്തിലും രാജ്യസ്‌നേഹത്തിലും വിട്ടുവീഴ്‌ചയില്ലാത്ത ഒരു പാര്‍ട്ടി മാറിയതും കൗതുകകരം തന്നെ.
ഹെഡ്‌ലിയുടെ മൊഴിയില്‍ ഇശ്‌റത്തിനെക്കുറിച്ച് മാത്രമേ പരാമര്‍മുള്ളോ എന്നതും അറിയില്ല. പക്ഷേ, പുറത്തുവന്നത് ഇശ്‌റത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ്. വിവരങ്ങള്‍ തിരഞ്ഞെടുത്തതാണെന്ന് വ്യക്തം. ഇശ്‌റത്തിന്റെ പേരിലാണ് ആ കേസ് അറിയപ്പെടുന്നത്. അവരുടെ മാതാവ് ശമീമ കൗസറാണ് പരാതിയുമായി ആദ്യമെത്തിയത്. അവരെ നിശ്ശബ്‌ദരാക്കാന്‍ സാധിച്ചാല്‍ ചിലര്‍ക്കൊക്കെ രക്ഷപ്പെടാം. മറ്റു ചിലര്‍ക്ക് തലവേദന ഒഴിയും. പിന്നെയുള്ളത് ജാവീദ് ഗുലാം ശൈഖാണ്. വൈകാതെ ഹെഡ്‌ലിയുടെ മൊഴിയിലെ ജാവീദിനെതിരായ പരാമര്‍ശങ്ങള്‍ പുറത്തുവന്നേക്കാം. ജാവീദിന്റെ പിതാവ് ഗോപിനാഥ പിള്ള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ടല്ലോ.
കൊല്ലപ്പെട്ട മറ്റു രണ്ടു പേരുടെ കാര്യത്തില്‍ ഒന്നും സംഭവിക്കാനില്ല. കാരണം പാക് വംശജരാണെന്ന് കരുതുന്ന അംജദ് അലി റാണയും സീഷന്‍ ജോഹറും എന്നതല്ലാതെ മറ്റൊരു വിവരവും ഇവരെക്കുറിച്ച് അറിയില്ല. ഇതുതന്നെയാണോ പേരുകള്‍ എന്നതുപോലും വെടിവെച്ചിട്ട ഗുജറാത്ത് പോലീസിനും മുന്നറിയിപ്പ് റിപ്പോര്‍ട്ട് നല്‍കിയ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. പാക് വംശജരെന്ന നിലക്ക് ലശ്‌കര്‍ പ്രവര്‍ത്തകരാവാതിരിക്കാന്‍ തരമില്ല എന്നത് മാത്രമാണ് ന്യായം. പാക് പൗരന്‍മാരാണെങ്കില്‍ ലശ്‌കറെ ത്വയ്യിബയുമായും മുസമ്മിലുമായും അതുവഴി ഡേവിഡ് ഹെഡ്‌ലിയുമായും കൂടുതല്‍ ബന്ധമുണ്ടാവേണ്ടത് ഇവര്‍ക്കാണ്. എന്നിട്ടും ഇവരെക്കുറിച്ച് ഹെഡ്‌ലിയൊന്നും പറഞ്ഞില്ല. അല്ലെങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തുവന്നില്ല.
വിവരങ്ങളുടെ തിരഞ്ഞെടുപ്പ് അത്ര സൂക്ഷ്‌മമായിരുന്നു. അങ്ങനെ സൂക്ഷ്‌മമായി വിവരങ്ങള്‍ തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നവര്‍ എന്‍ ഐ എയിലുണ്ടെങ്കില്‍ പിന്നെ കൂടുതല്‍ പറയേണ്ടതുമില്ല. പാക് പൗരന്‍മാര്‍ക്കെതിരെ ഹെഡ്‌ലി മൊഴിയൊന്നും നല്‍കിയിട്ടില്ലെങ്കില്‍ ബി ജെ പിക്ക് പ്രതിഷേധിക്കാം.
ഹെഡ്‌ലിയുടെ മൊഴിയെ ആധാരമാക്കി, പരേതയായ ഇശ്‌റഹ്‌ത ജഹാനെതിരെ കേസെടുക്കുക എന്നതാണ് ഇനി എന്‍ ഐ എക്ക് ചെയ്യാവുന്നത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്‌ദനിയെ ആരോപണവിധേയരുടെ പട്ടികയില്‍ 31-ാം സ്ഥാനത്ത് ചേര്‍ത്തത് തടിയന്റവിട നസീറിന്റെ മൊഴിയനുസരിച്ചാണല്ലോ.
Subscribe to:
Post Comments (Atom)
aashamsakal.....
ReplyDeleteവളരെ രസകരമാണു തീവ്രവാദകേസുകള്‍ നമ്മുടെ പോലീസും ഐ ബിയുമൊക്കെ കൈകാര്യം ചെയ്യുന്ന വിധം. പോലീസിനും മറ്റു അന്വേഷണ എജന്‍സികള്‍ക്കുമൊക്കെ 'ചിലരുടെ' കാര്യത്തില്‍ ഹെഡ്‌ലിയെയും തടിയണ്റ്റവിടെയുമൊക്കെ 'ഭയങ്കര' വിശ്വാസമാണു. എന്നാല്‍ ഇതേ പ്രതികള്‍ സാര്‍ ഞാനല്ല അത് ചെയതതെന്ന് പറഞ്ഞാല്‍ വിശ്വാസമില്ല. ഹീ ഹീ. പോലീസ് പറയുന്നത് വിശ്വസിക്കാന്‍ കുറെ പോഴന്‍മാരും.
ReplyDeleteആര്‍ക്കും സത്യം മാത്രം അറിയണ്ട എന്തരു കാലം . ഗീബല്‍സിയന്‍ പ്രചാരണത്തിന്റെ മുമ്പില്‍ എല്ലാവരും അവനവന്റെ ബുദ്ധി പണയം വെച്ചിരിക്കുന്നു
ReplyDeleteആടിനെ പട്ടി ആക്കുന്ന നാടകമാണ് ഇവിടെ സ്ഥിരമായി ആരങ്ങേറുന്നത് ഇത് തുടങ്ങിയിട്ട് കുറെ കാലമായി ജനങ്ങള്‍ അതിന്റെ പൊള്ളത്തരം തിരിച്ചറിയുകയും ചെയ്ത് എന്നിട്ടും നാടകം ഇപ്പോളും അരങ്ങു തകര്‍ക്കുകയാണ്
ReplyDeleteമക്ക മസ്ജിദ്, അജ്മീര്‍, മലെഗാവ് എന്നീ സ്പോടനങ്ങാളില്‍ സംഘപരിവാറിനുമുള്ള ബന്ധം അന്വേഷണത്തില്‍ കൂടി വ്യക്തമാവുകയാണ്‍. പക്ഷെ എന്‍ ഐ എ അന്വേഷിക്കുന്ന കേസുകളും അവരുടെ ഉത്സാഹവും നോക്കുക..
ReplyDeleteകളമശ്ശേഇ ബസ് കത്തിക്കല്‍
ബാംഗ്ലൂര്‍ സ്പോടനം
തീവണ്ട്റ്റി പൈപ്
ബസിലെ ബോംബ്
കൈ വെട്ട് കേസ്
ഗുജറാത്തിലെ പോലീസ് വെടിവെച്ച് കൊന്ന ഇസ്രത്ത് ജഹാന്‍ തീവ്രവാദിയായിരുന്നു എന്ന് സ്ഥാപിക്കല്‍.
ഇതെല്ലാം കൂടി ചേര്‍ത്ഥ് സംഘപരിവാറിന്റെ എന്‍ ഐ എ സ്നേഹം കൂടി വായിക്കുമ്പോള്‍ സംഭവങ്ങളുടെ നിചസ്ഥിതി വ്യക്തമാവും. ഭീരിപക്ഷ വര്‍ഗ്ഗീയത അതിന്റെ പാരമ്യത്തിലേക്കെത്തുകയാണ്. മുസ്ലിം എന്ന വ്യക്തിത്വം അപകടകരമായ ഒരു തലത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഒരാളെ സംശയാസ്പദമായി പോലും അറസ്റ്റ് ചെയ്താല്‍ റിമാന്റ് കൂട്ടി കൊടുക്ക എന്നതില്‍ കവിഞ്ഞ് എന്‍ ഐ എ അവതരിപ്പിക്കുന്ന നുണ എന്താണോ അത് കേള്‍ക്കുക എന്നതില്‍ കവിഞ്ഞ് ഒരു താല്പാര്യവും എന്‍ ഐ എ കോടതിക്കില്ല. മുമ്പുണ്ടായിരുന്ന പോട്ട ടാഡ എന്നീ ഭീകര നിയമങ്ങള്‍ക്കും കോടതികള്‍ക്കും ശേഷമുള്ളതാണ് എന്‍ ഐ കോടതികള്‍.
മുസ്ലിം ചെറുപ്പക്കാര്‍ കുറ്രച്ച് കൂടി പക്വത കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൈ വെട്ട് കേസ് പോലുള്ള ചെറ്റത്തരങ്ങള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയ കോമരങ്ങള്‍ എന്താണോ ഉദ്ദേശിക്കുന്നത് അതിലേക്ക് കാര്യ്ങ്ങള്‍ എത്തിച്ചിരിക്കുകയാണ്.ഈ അരക്ഷിതാവസ്ഥയില്‍ കാര്യങ്ങള്‍ മാറി നിന്ന് വീക്ഷിക്കുക. പക്ഷപാത രഹിതമായ നീതി ലഭ്യത തൂലോം കുറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബഹുജന മൂന്നേറ്റങ്ങളിലൂടെയും ബോധവല്‍ക്കരണാത്തിലൂടെയും വിവേകപരമായ നിലപാടൂകളിലൂടെയും മാത്രമേ പിടിച്ചു നില്‍ക്കാനാവൂ.
മക്ക മസ്ജിദ്, അജ്മീര്‍, മലെഗാവ് എന്നീ സ്പോടനങ്ങാളില്‍ സംഘപരിവാറിനുമുള്ള ബന്ധം അന്വേഷണത്തില്‍ കൂടി വ്യക്തമാവുകയാണ്‍. പക്ഷെ എന്‍ ഐ എ അന്വേഷിക്കുന്ന കേസുകളും അവരുടെ ഉത്സാഹവും നോക്കുക..

ദൈവത്തിനറിയാം
ReplyDelete